വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

December 13, 2022

കൊച്ചി: ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലത്തെ വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഹരജിയിലുണ്ടായിരുന്നു .സ്ത്രീധനപീഡനം …

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി; ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി

December 13, 2022

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് …

കൊല്ലം വിസ്മയ കേസ് പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു

June 30, 2022

കൊച്ചി: കൊല്ലം വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വിസ്മയയുടെ ഭർത്താവ് കിരൺകുമാർ 10 വർഷം കഠിനതടവ് അനുഭവിക്കണമെന്നും, 12 ലക്ഷം രൂപ പിഴ എടുക്കണം എന്നുമായിരുന്നു വിചാരണ കോടതി …

വിസ്‌മയ കേസിലെ ഒരു പ്രതികരണം തന്നെ ഞെട്ടിച്ചതായി എഴുത്തുകാരിയും അദ്ധ്യാപികയുമായ രാജശ്രീ

May 25, 2022

അത്രയൊക്കെ കാശുളളവര്‍ ആ കാര്‍ മേടിച്ചുകൊടുത്താല്‍ ആ പ്രശ്‌നം തീരുമായിരുന്നല്ലോ എന്ന വിസ്‌മയക്കെസില്‍ പ്രതികരണം കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന്‌ എഴുത്തുകാരിയും അദ്ധ്യാപികയുമായ രാജശ്രി ഫേസ്‌ ബുക്കില്‍ കുറിച്ചു. കൂടിവന്നാല്‍ 20 പവനുംകൂടി കൊടത്തേക്കണം. എന്നാല്‍ ആ പെണ്ണ്‌ ജീവിച്ചിരുന്നേനെ എന്ന പരിഹാര …

സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

May 24, 2022

തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ്. സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവർണർ പറഞ്ഞു. …

കോടതിയുടെ കണ്ടെത്തൽ ആശ്വാസകരം: മന്ത്രി വീണാ ജോർജ്

May 23, 2022

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച വിസ്മയ കേസിൽ കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവർത്തനങ്ങൾ പ്രത്യേക …

വിസ്‌മയ കേസില്‍ മൂന്നുസാക്ഷികള്‍കൂടി കൂറുമാറി

February 6, 2022

കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെട 3 സ4ക്ഷികള്‍കൂടി കൂറുമാറി. കിരണിന്റെ വല്യച്ചന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പു ജീവനക്കാരിയായ ബിന്ദുകുമാരി എന്നിവരാണ്‌ കൂറുമാറിയത്‌. കിരണിന്റെ പിതാവ്‌ സദാശിവന്‍പിളള ഉള്‍പ്പെട …

വിസ്‌മയ വധക്കേസില്‍ കിരണ്‍കുമാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍

December 22, 2021

കൊച്ചി: നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യചെയ്‌ത കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ്‌ കിരണ്‍കുമാര്‍ സുപ്രീം കോടതിയില്‍. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ്‌ കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്‌തത്‌. കേസില്‍ ഭര്‍ത്താവ്‌ കിരണ്‍കുമാറിന്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ്‌ സുപ്രീം കോടതിയെ …

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

December 16, 2021

ദില്ലി: വിസ്മയ കേസിൽ വിചാരണ ആരംഭിച്ച സാഹചര്യത്തിൽ നിരപരാധിത്തം തെളിയിക്കാനുള്ള രേഖകൾ ശേഖരിക്കാനും അഭിഭാഷകർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതി പ്രതി കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചു. കിരൺ കുമാറിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീംകോടതി …

വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്; കേസില്‍ നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കും

September 16, 2021

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നും കത്തിൽ പറയുന്നു. കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. …