തൃശ്ശൂർ: തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് 26ന് നാടിന് സമർപ്പിക്കും

March 24, 2023

മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും കായിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന വികസന പദ്ധതികളുമായി ഗുരുവായൂർ നഗരസഭ കുതിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 90 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ തൈക്കാട്  ഭഗത് സിങ്ങ് ഗ്രൗണ്ട്  26ന് കാലത്ത് 10 …

ഹോമിലി ഹെല്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ നാടിന് സമർപ്പിച്ചു

January 27, 2023

ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച  ഹോമിലി ഹെര്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ എൻ കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് ഫണ്ടിൽ നിന്നും 19.15 (19,15458) ലക്ഷം …

ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” 30 മുതൽ

December 29, 2022

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍  ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട്  “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തദ്ദേശീയരായ കലാകാരന്മാരുടെ …

ഗുരുവായൂർ റെയിൽവെ മേൽപ്പാലം: പില്ലർ നിർമ്മാണ തടസങ്ങൾ നീങ്ങി

December 13, 2022

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ പില്ലർ നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ നീങ്ങിയതായി എൻകെ അക്ബർ എംഎൽഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്  ആർബിഡിസികെ ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. റെയിൽവെ മേൽപ്പാലത്തിന്റെ പില്ലർ നിർമാണത്തിനായി സ്റ്റാറ്റിക് ടെസ്റ്റ്‌ നടത്തണമെന്നാണ് റെയിൽവെ അറിയിച്ചിരുന്നത് …

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം അവലോകന യോഗം ചേര്‍ന്നു

April 2, 2022

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. റെയില്‍വെ ലൈനിനടുത്തുള്ള സ്പാന്‍ ഡിസൈന്‍ പ്രവൃത്തികള്‍ക്കാവശ്യമായ ഘടനയും ഡിസൈനും തയ്യാറാക്കി, റെയില്‍വെ അനുമതി ലഭ്യമാക്കിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കും. പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ഓരോ …

തൃശ്ശൂർ: റേഷൻ വാങ്ങാൻ ഇനി നടക്കണ്ട; മാട്ടുമ്മൽ നിവാസികൾക്ക് ആശ്വാസമായി പുതിയ റേഷൻകട

March 2, 2022

തൃശ്ശൂർ: ചാവക്കാട് താലൂക്കിലെ മാട്ടുമ്മൽ  നിവാസികൾക്ക് ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ നടക്കണ്ട. പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമായി പുതിയ റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവ്. പഞ്ചായത്തിലെ അഞ്ചാം വാർഡായ മാട്ടുമ്മലിലാണ് പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായത്. കിലോമീറ്ററുകളോളം യാത്ര …

തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ പൗരാവകാശ രേഖ പ്രകാശനം ചെയ്തു

November 20, 2021

തൃശ്ശൂർ: ചാവക്കാട് നഗരസഭയിലെ പൗരാവലിക്കായി നഗരസഭയുടെ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. എൻ കെ അക്ബർ എംഎൽഎയാണ് പൗരാവകാശ രേഖ പ്രകാശനം ചെയ്തത്. നഗരസഭയുടെ 2020-21, 2021-22 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. നഗരസഭയും …

തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണം: യോഗം ചേർന്നു

November 5, 2021

തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു യോഗം. എം എൽ എ, ജില്ലാ കലക്ടർ ഹരിത …

തൃശ്ശൂർ: ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു

July 1, 2021

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ജൂലൈ 1 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ച …

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ ‘സുജീവനം’ യോഗ പരിശീലന പരിപാടിക്ക് തുടക്കം

June 24, 2021

തൃശ്ശൂർ: ചാവക്കാട് നഗരസഭയും യോഗ അസോസിയേഷൻ ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സുജീവനം’ ഓൺലൈൻ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍‍ലൈന്‍‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എൻ കെ അക്ബർ …