ന്യൂഡൽഹി: ദല്‍ഹിയിലെ കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.പരിക്കേറ്റതിന് പിന്നാലെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
എന്‍.സി.പിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.