തിരുവല്ല: നഗരമദ്ധ്യത്തിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. കെഎസ്‌ഇബി തിരുവല്ലാ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ റാന്നി മോതിരവയല്‍ വേങ്ങത്തടം വീട്ടില്‍ ജോബി(32) ആണ് പരിക്കേറ്റത്. 21/05/21 രാവിലെ 9.30 ഓടെയാണ് അപകടം.
കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മുമ്പിലെ ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട ലൈനില്‍ അറ്റകുറ്റപണിക്കിടയാണ് ജോബിക്ക് വൈദ്യുതാഘാതമേറ്റത്. വലതുകൈക്ക് ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ജോബിയുടെ തലക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. തിരുവല്ലാ പുഷ്‌പഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജോബിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.