യു.എസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍

January 20, 2023

അഹമ്മദാബാദ്: യു.എസ്. അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുമ്പ് നാലംഗ ഇന്ത്യന്‍ കുടുംബം അതിശൈത്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ ഗുജറാത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘാംഗങ്ങളെന്നു കരുതുന്ന ഭാവേഷ് പട്ടേല്‍, യോഗേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. …

നായയില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു

January 17, 2023

ഹൈദരാബാദ്: പിന്നാലെ ഓടിയ വളര്‍ത്തുനായയില്‍നിന്നു രക്ഷപ്പെടാനായി മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. ‘സ്വിഗ്ഗി’യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്‍(23) ആണു മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു റിസ്വാന്‍ ചാടിയത്. ഫ്‌ളാറ്റില്‍ ഭക്ഷണം …

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

January 11, 2023

ഹൈദരാബാദ്: ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന …

പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു അന്തരിച്ചു

December 25, 2022

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് എന്നിവര്‍ക്കൊപ്പം ചലപതി റാവു വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. യമഗോള, …

വൈ.എസ്. ശര്‍മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി

December 12, 2022

ഹൈദരാബാദ്: പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുന്ന വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിളയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായെന്ന വൈദ്യസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അര്‍ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റിയത്. തെലങ്കാനയില്‍ സംഘടിപ്പിച്ച സംസ്ഥാന പദയാത്രയ്ക്ക് അനുമതി …

യുവതിയിൽ നിന്നും അരക്കോടി തട്ടിയെടുത്ത ഓൺലൈൻ ‘പ്രണയ ജ്യോതിഷി’ അറസ്റ്റിൽ

December 6, 2022

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ പ്രണയ ജ്യോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് ഹൈദരാബാദിൽ അറസ്റ്റിലായി. പഞ്ചാബ് സ്വദേശി ലളിത് എന്നയാളാണ് പ്രതി. 2022 നവംബർ 19 നാണ് പെൺകുട്ടി ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. മൂന്ന് …

തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തുഷാറിന് ആശ്വാസം

November 30, 2022

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ആശ്വാസം. തുഷാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു.തെലങ്കാന ഹൈക്കോടതിയുടെതാണ് ഇടക്കാല ഉത്തരവ്. അന്വേഷണ സംഘത്തിനു മുമ്പില്‍ തുഷാര്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രസ്‌ന സ്ഥാപകന്‍ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു

November 22, 2022

ഹൈദരാബാദ്: ജനപ്രിയ ബ്രാന്‍ഡ് രസ്‌നയുടെ സ്ഥാപക ചെയര്‍മാന്‍ അരീസ് പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നു ശനിയാഴ്ചയായിരുന്നു അന്ത്യമെന്നു രസ്‌ന ഗ്രൂപ്പ് 21/11/2022 പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. പിതാവ് പിറോജ് ഖംബട്ടയാണു സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്ക് തുടക്കമിട്ടത്. …

ശ്രീനിധി ഡെക്കാന് 3-2 ന്റെ തകര്‍പ്പന്‍ ജയം

November 21, 2022

ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേ ശ്രീനിധി ഡെക്കാന് 3-2 ന്റെ തകര്‍പ്പന്‍ ജയം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീനിധിക്കു വേണ്ടി ഒഗാന ലൂയിസ്, ഡേവിഡ് കാസ്റ്റാന്‍ഡ എന്നിവര്‍ ഗോളടിച്ചു. ഒരു ഗോള്‍ ചര്‍ച്ചിലിന്റെ രാജു ഗെയ്ക്വാദിന്റെ …

ഹൈദരാബാദിൽ മലയാളി മാധ്യമ പ്രവർത്തക വാഹനാപകടത്തിൽ മരിച്ചു

November 20, 2022

തൃശൂർ : മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ വിരുത്തിപറമ്പിൽ നിവേദിത ആണ് മരിച്ചത്. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.26 വയസായിരുന്നു ഹൈദരാബാദിൽ ഇടിവി ഭാരത് ചാനലിൽ മാധ്യമപ്രവർത്തക ആയിരുന്നു. റോഡ് …