നായയില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈദരാബാദ്: പിന്നാലെ ഓടിയ വളര്‍ത്തുനായയില്‍നിന്നു രക്ഷപ്പെടാനായി മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. ‘സ്വിഗ്ഗി’യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്‍(23) ആണു മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു റിസ്വാന്‍ ചാടിയത്. ഫ്‌ളാറ്റില്‍ ഭക്ഷണം വിതരണം ചെയ്യാനായാണ് യുവാവ് എത്തിയത്. ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയതിന് പിന്നാലെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മൂന്നാംനിലയില്‍നിന്ന് റിസ്വാന്‍ ചാടിയത്. സംഭവത്തില്‍ നായയുടെ ഉടമയ്‌ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →