സ്‌നോഡന് റഷ്യന്‍ പൗരത്വം

September 27, 2022

മോസ്‌കോ: അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത് റഷ്യയില്‍ അഭയം തേടിയ എഡ്വേര്‍ഡ് സ്‌നോഡനു പൗരത്വം നല്‍കി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. നയതന്ത്ര രഹസ്യം വെളിപ്പെടുത്തിയതിന് യു.എസ്. ഭരണകൂടത്തിന്റെ വേട്ടയാടലിനു വിധേയനായ വ്യക്തിയാണു മുപ്പത്തൊമ്പതുകാരനായ സ്‌നോഡന്‍. യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സിയില്‍ കരാര്‍ …

പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം

January 20, 2020

തിരുവനന്തപുരം ജനുവരി 20: പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. സെന്‍സസ് ഡയറക്ടറെ തീരുമാനം അറിയിക്കും. ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ …

മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി മലയാളി

January 17, 2020

തൃശ്ശൂര്‍ ജനുവരി 17: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി മലയാളി. തൃശ്ശൂര്‍ പോട്ട സ്വദേശിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോഷി കല്ലുവീട്ടില്‍ ആണ് ചാലക്കുടി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സെന്‍ട്രല്‍ …

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി

December 14, 2019

മുംബൈ ഡിസംബര്‍ 14: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച് മുംബൈ ഹൈക്കോടതി. ബംഗ്ലാദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ …

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു. …

പൗരത്വ ബില്‍: ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് കമ്മീഷന്‍

December 10, 2019

വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍ …

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

December 10, 2019

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …

പൗരത്വഭേദഗതി ബില്‍: ശക്തമായി ചെറുക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍ …

പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ അവതരിപ്പിക്കും. 1955ലെ പൗരത്വചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയ ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് …

തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

November 21, 2019

ന്യൂഡല്‍ഹി നവംബര്‍ 21: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്‍റെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ജര്‍മന്‍ പൗരനായ രമേശ് ചട്ടലംഘനം നടത്തി ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. വെമുലവാദ നിയോജക മണ്ഡലത്തില്‍ മൂന്ന് തവണയായി എംഎല്‍എയാണ് …