മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി മലയാളി

തൃശ്ശൂര്‍ ജനുവരി 17: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി മലയാളി. തൃശ്ശൂര്‍ പോട്ട സ്വദേശിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോഷി കല്ലുവീട്ടില്‍ ആണ് ചാലക്കുടി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറാന്‍ നഗരസഭ തീരുമാനിച്ചു.

കഴിഞ്ഞ 13നാണ് ജോഷി കല്ലുവീട്ടില്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യന്‍ പൗരന്‍ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുകയെന്നതാണ് ജോഷിയുടെ ആവശ്യം.

Share
അഭിപ്രായം എഴുതാം