വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

March 23, 2023

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. 23.03.2023 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. രാമജോഗി പേട്ടയിലെ പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് എത്തി …

പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

February 26, 2023

അമരാവതി: പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. സംഭവത്തിൽ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെൺമക്കളാണ്. 21 വയസ്സുള്ള മൂത്ത മകൾ …

എട്ടുകിലോ കഞ്ചാവുമായി പിടിയില്‍

February 2, 2023

മലപ്പുറം: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍(28) എന്നിവരെയാണ് കല്പകഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. …

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല

January 31, 2023

ആന്ധ്രാ പ്രദേശ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം.  അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം …

ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം, 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

November 11, 2022

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം മണ്ഡലത്തിലെ കദിയാദ്ദ ഗ്രാമത്തിലെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ …

പത്തനംതിട്ട: അനേര്‍ട്ട് സിഇഒ ചുമതലയേറ്റു

August 3, 2021

പത്തനംതിട്ട: നരേന്ദ്രനാഥ് വെളുരി ഐഎഫ്എസ് അനെര്‍ട്ട് സിഇഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോര്‍ത്ത് വയനാട് പാലക്കാട് ഡി എഫ് ഒ യുടെ …

കോഴിക്കോട്: ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു

July 12, 2021

കോഴിക്കോട്: കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ …

രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

May 31, 2021

ന്യൂഡല്‍ഹി: രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസിലാണ് കോടതിയുടെ പരാമര്‍ശം. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കാനുള്ളതാണെന്നും 31/05/21 തിങ്കളാഴ്ച കോടതി പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ …

ആന്ധ്രയിൽ അടച്ചിട്ട സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നത് തിരിച്ചടി; 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ്

November 6, 2020

വിശാഖപട്ടണം: കൊവിഡ്- 19 സാഹചര്യത്തിൽ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നത് വിനയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2-11-2020 തിങ്കളാഴ്ചയാണ് സ്ക്കൂളുകൾ വീണ്ടും തുറന്നിരുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 98.84 …

പെൻഷൻ കിട്ടിയ 200 രൂപ നൽകിയില്ല; 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ അടിച്ചു കൊന്നു

November 5, 2020

ഹൈദരാബാദ്: സാമൂഹ്യസുരക്ഷാ പെൻഷനിൽ നിന്നും വിഹിതം നൽകാത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 92 കാരനായ ഭർത്താവ് 90 കാരിയായ ഭാര്യയെ മർദ്ദിച്ചു കൊന്നു. അമൃതലുരു ബ്ലോക്കിലെ യേലവരു ഗ്രാമത്തിൽ 02/11/20 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ടെ …