യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര അമ്പൂരി വാഴിച്ചൽ സ്വദേശി ജോബി ജയനാണ്(18) മർദനത്തിനിരയായത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും നഗ്‌നനാക്കി നിർത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.