ഒളിവില്‍ കഴിഞ്ഞിരുന്ന 72 കേസുകളില്‍ പ്രതിയായ രഞ്ജിത് അറസ്റ്റിലായി

ചാലക്കുടി; തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. 72 ലധികം കേസുകളില്‍ പ്രതിയായ ആമ്പല്ലൂര്‍ കല്ലൂര്‍ പച്ചളിപ്പുറം സ്വദേശി കരോട്ടുവീട്ടില്‍ രഞ്ജിത് (40) ആണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ച് കൊളള, പണവുമായി വന്ന കാര്‍ ആക്രമിച്ച് കൊളള, മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്, ചന്ദനമരം മുറിച്ചുകടത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.

9 വര്‍ഷം മുമ്പ് ചാലക്കുടിയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ വൃദ്ധ ദമ്പതികള്‍ വളകള്‍ പണയം വച്ച് ഒരുലേേക്ഷാളം രൂപ വാങ്ങിയിരുന്നു. ഏറെ നാളായിട്ടും വളകള്‍ തിരിച്ചെടുക്കാതായതോട സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസിലായ ഉടമ പോലീസില്‍ പരാതി നല്‍കി . വള പണയം വച്ചിരുന്ന മലമ്പുഴ സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാമ് പച്ചളിപ്പുറം സ്വദേശിയായ രഞ്ജിത്താണ് ആഭരണത്തിന്റെ നിര്‍മ്മാതാവെന്ന് മനസിലായത്. മലമ്പുഴ സ്വദേശികള്‍ പിടിയിലായതറിഞ്ഞ് തമിഴ് നാട്ടിലേക്ക് കടന്ന രഞ്ജിത് മധുരയിലെ ഒരു ജ്വല്ലറിയില്‍ ഏതാനും വര്‍ഷം ജോലി ചെയ്തു. പിന്നീട് ഉടമയുമായി തെറ്റിപ്പിരിഞ്ഞ് തേനിയിലെ ആണ്ടിപ്പെട്ടി രങ്കരായന്‍ പുതൂര്‍ എന്ന ഗ്രാമത്തില്‍ താമസമാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →