റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ‘മിട്ടു’ യാത്ര തുടങ്ങി.  സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍ . ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. കുമ്പഴ, പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇലവുംതിട്ട എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ആറന്മുള മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ ബാബുലാല്‍, സ്വീപ് വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *