റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: നഗരമുണര്‍ത്തി ഇരുചക്ര വാഹനങ്ങള്‍; ആഘോഷമായി സ്വീപ് റാലി

March 28, 2021 - 9:31 pm

കോട്ടയം: ബുള്ളറ്റുകളുടെ പ്രൗഡിയോടെ മുന്‍നിര. പിന്നാലെ അന്‍പതിലേറെ ബൈക്കുകളും സ്കൂട്ടറുകളും. പശ്ചാത്തലത്തില്‍ കോട്ടയത്തിന്റെ സ്വന്തം വോട്ടന്‍ തുള്ളല്‍ ഗാനം… സാക്ഷരതയിലെ തിളക്കമാര്‍ന്ന നേട്ടം വോട്ടിംഗിലും പ്രതിഫലിപ്പിക്കണമെന്ന ആഹ്വാനമുയര്‍ത്തി നടത്തിയ ഇരുചക്ര വാഹന റാലി നഗരത്തിന് വേറിട്ട കാഴ്ച്ചയായി.

വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ് സംഘടിപ്പിച്ച റാലി കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകളും ഭിന്നശേഷിക്കാരും ട്രാന്‍സ് ജെന്‍‍ഡറുകളും ഉള്‍പ്പെടെയുള്ളവര്‍ സ്വീപ് ടീഷര്‍ട്ടുകളണി‍ഞ്ഞാണ് വാഹനങ്ങളുമായി റാലിയില്‍ അണിനിരന്നത്.

നഗരം ചുറ്റി റാലി നാഗമ്പടം നെഹ്റു സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. ബി.സി.എം കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബൈജു പ്രതിജ്ഞ ചൊല്ലി. സ്വീപ് നോഡല്‍ ഓഫീസര്‍ പ്രഫ. അശോക് അലക്സ് ലൂക്ക്, ടി.യു രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിന് നാഗമ്പടം സ്റ്റേഡിയത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *