ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ എല്ലാ പ്രായ പരിധിയിലുമുളള ടൂര്‍ണമെന്റുക ളും റദ്ദാക്കിയതായി ബിസിസിഐ . ഇതോടെ വിനോദ് മങ്കാദ് ട്രോഫി ഉള്‍പ്പെടയുളള ടൂര്‍ണമെന്റുകള്‍ നടക്കില്ല. ഈ വര്‍ഷത്തെ ഐപിഎല്‍ നു ശേഷമേ ഈ ടൂര്‍ണമെന്റുകളുടെ പുതുക്കിയ തീയതി നിശ്ചയിക്കുകയുളളു .ചില സംസ്ഥാനങ്ങളില്‍ കൊറോണാ വ്യാപനം അയവില്ലാതെ തുടരുന്നതും എസ്എസ് എല്‍ സി , പ്ലസ്ടു പരീക്ഷകള്‍ നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ചുളള അറിയിപ്പ് സെക്രട്ടറി ജെയ് ഷാ കൈമാറി കൊറോണാ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ആഭ്യന്തര യാത്രകളും ബയോ ബബിളുകളുമെല്ലാം ആവശ്യമായി വരും. 2020-21 പ്രാദേശിക സീസണ് ലോക്ഡൗണിനെ തുടര്‍ന്ന് ഏറെ വൈകിയാണ് ആരംഭിച്ചത്. ജനുവരിയില്‍ സൈദ് മുഷ്താക്ക അലി ട്രോഫിയിലൂടെയാണ് ആഭ്യന്തര മത്സരങ്ങള്‍ക്ക് തുടക്കമായത്.



