കമല്‍ഹാസന്റെ പാര്‍ട്ടി 134 സീറ്റില്‍ മല്‍സരിക്കും: സമത്വമക്കള്‍ കക്ഷി 40 സീറ്റിലും ഇന്ത്യന്‍ ജനനായക കക്ഷി പാര്‍ട്ടി 40 സീറ്റിലും ജനവിധി തേടും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 154 ഇടത്ത് മത്സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. ശേഷിക്കുന്ന 80 സീറ്റുകളില്‍ ശരത് കുമാറിന്റെ സമത്വമക്കള്‍ കക്ഷി 40 സീറ്റിലും ഇന്ത്യന്‍ ജനനായക കക്ഷി പാര്‍ട്ടി 40 സീറ്റിലും മത്സരിക്കും.234 നിയമസഭാ സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷങ്ങള്‍ നിറവേറ്റിക്കൊണ്ട് തമിഴ്‌നാടിന് മാറ്റത്തിനുള്ള വാഗ്ദാനവുമായി മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയികളാവുകയും ചെയ്യുക എന്നതാണ്,’ മൂന്ന് പാര്‍ട്ടികളും തമ്മിലെ സഖ്യകക്ഷി കരാറില്‍ പറയുന്നത്. അഴിമതി, ജോലികള്‍, വികസനം എത്താത്ത ഗ്രാമങ്ങള്‍, ജനങ്ങള്‍ക്ക് അനുകൂലമായ ഇ-ഭരണം എന്നിവ പ്രധാന വിഷയങ്ങളായി തെഞ്ഞെടുപ്പില്‍ എംഎന്‍എം ഉയര്‍ത്തുന്നു.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നാല് ശതമാനം വോട്ടുകള്‍ നേടിയിരുന്നു, നഗര മേഖലകളില്‍ 10 ശതമാനം വോട്ട് വരെ പാര്‍ട്ടി നേടിയിരുന്നു.എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളും സൗജന്യ കമ്പ്യൂട്ടറുകളും എത്തിക്കുക,വീട്ടമ്മമാര്‍ക്ക് ശമ്പളം എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →