റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്പൂര്‍ണ്ണ ഗൃഹ ലൈബ്രറി പ്രഖ്യാപനം നടത്തി

പേരാമ്പ്ര: വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ലയുടെ നേതൃത്വത്തില്‍ വീട്ടുവായന (സമ്പൂര്‍ണ്ണ ഗൃഹ ലൈബ്രറി) പദ്ധതി പ്രഖ്യാപനം നടത്തി. കുട്ടികളിലും രക്ഷിതാക്കളിലും വായനാശീലം വളര്‍ത്തുന്നതിന് വേണ്ടിയാണ്പദ്ധതി. എല്‍.പി വിഭാഗത്തില്‍ മിനിമം 10 പുസ്തകമെങ്കിലും ഒരു കുട്ടിയുടെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ചെറുവാളൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയാതൊടി സമ്പൂര്‍ണ്ണലൈബ്രറി പ്രഖ്യാപനം നടത്തി. വിദ്യാരംഗം ജില്ലാ അസി. കോഡിനേറ്റര്‍ വിഎം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സമേഷ് തിരുവോത്ത് ,ബിപിസിവിപി നിത,പിഇസി കണ്‍വീനര്‍ പികെ നാരായണന്‍വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ കെ ഷാജിമ, കെ രന്യമനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *