റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളൂരു: മംഗളൂരുവിലെ ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി.

രഹസ്യവിവരത്തെ തുടര്‍ന്നാണ് കെ. എസ് റാവു റോഡില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ലോഡ്ജിൽ നിന്നും മംഗളൂരു നോര്‍ത്ത് പൊലീസ്
സ്ത്രീകളെ രക്ഷപ്പെടുത്തിയത്. 12-1-2021 ചൊവ്വാഴ്ചയാണ് സംഭവം.

മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശി കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡിൽ ലോഡ്ജ് പ്രൊപ്രൈറ്റര്‍ മോഹന്‍, മാനേജര്‍ അബ്ദുല്‍ ബഷീര്‍, റൂം ബോയ് ഉദയ് ഷെട്ടി, യുവതികളെ തേടിയെത്തിയ ഭാരത്, ബാലകൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.

യുവതികളെ പെണ്‍വാണിഭത്തിനായി ലോഡ്ജിലെത്തിച്ച സുനില്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *