കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്നുരാവിലെ (12.01.2021)യാണ് സിബിഐ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണ്ണ കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.
തികച്ചും അ്രപതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ എത്തിയതി്ന് തൊട്ടുപിന്നാലെയാണ് സിബിഐഉദ്യോഗസ്ഥര് വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്
സ്വര്‍ണ്ണക്കടത്ത സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിബിഐ യുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിട കോടികളുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇന്നലെമാത്രം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു.

