റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട ചിറ്റാറില്‍ സിപിഎം- ല്‍ പൊട്ടിത്തെറി. ചിറ്റാര്‍ പഞ്ചായത്ത് രാണ്ടാം വാര്‍ഡിലെ 15 സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രഥമീക അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്തിയ സിപിഎം പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് രാജി. അധികാരം മാത്രമല്ല രക്തസാക്ഷി തര്‍ക്കം കൂടിയാണ് ചിറ്റാറിലേത്. സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എംഎസ് രാജേന്ദ്രനെ തോല്‍പ്പിച്ചായിരുന്നു സജി കുളത്തുങ്കല്‍ പഞ്ചാത്തിലെത്തിയത്. എംഎസ് രാജേന്ദ്രന്റെ സഹോദരന്‍ എംഎസ് പ്രസാദിനെ കോണ്‍ഗ്രസും, സജി കുളത്തുങ്കലിന്റെ അച്ഛനെ സിപിഎമ്മും വെട്ടിക്കൊലപ്പെടുത്തിയതാണ് .

ചരിത്രം ഇങ്ങനെയായിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സജിയെ സിപിഎം പിന്തുണച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയോഗത്തില്‍ ചില അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത പക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ വാദം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തലേന്ന് രാത്രി എംഎസ് രാജേന്ദ്രന്റെ അസാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയാണ് സജി കുളത്തുങ്കലിനെ പിന്തുണച്ച് അധികാരം നിലനിര്‍ത്താമെന്ന് തീരുമാനിച്ചത്.

13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 6 എന്‍ഡിഎ 2 എന്നിങ്ങനെയാണ് കക്ഷിനില. സജിയെ ഇടത് പാളയത്തിലെത്തിച്ചതുവഴി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും എല്‍ഡിഎഫ് വിജയിച്ചിരുന്നു. സജിയെ പിന്തുണക്കാനുളള തീരുമാനത്തില്‍ സ്ഥലം എംഎല്‍എ കെ.യു ജനീഷ് കുമാറിന് പങ്കുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എംഎല്‍എ യുടെ പഞ്ചാത്തായ സീതത്തോടിലും പാര്‍ട്ടിക്കുളളില്‍ കല്ലുകടിയുണ്ട്. പാര്‍ട്ടി പദവിയിലുളള ആളിനെ പ്രസിഡന്റ് സ്ഥാനത്തേക്ക പരിഗണിക്കാത്തതിലാണ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *