റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ കൃഷ്‌ണ കുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ചകയറിയ യുവാവിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു

January 5, 2021 - 5:43 pm

തിരുവനന്തപുരം: നടന്‍ കൃഷ്‌ണകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഫസില്‍ ഉള്‍അക്‌ബര്‍ എന്ന യുവാവാണ്‌ അതിക്രമിച്ച്‌ കയറിയത്‌. 03.01.2021 ഞായറാഴ്‌ച രാത്രി 9.30 മണിയോടെ ഇയാള്‍ വീടിന്‍റെ ഗെയിറ്റില്‍ ഇടിച്ച്‌ ബഹളം വയ്‌ക്കുകയായിരുന്നു. എന്താണ്‌ കാര്യമെന്ന്‌ അന്വേഷിച്ചപ്പോള്‍ ഗേറ്റ്‌ തുറന്നില്ലെങ്കില്‍ ചാടി കടക്കുമെന്ന നിലാപാടാണ്‌ സ്വീകരിച്ചത്‌. അതേതുടര്‍ന്ന്‌ പോലീസിനെ വിളിക്കുകയും,പോലീസെത്തി യുവാവിനെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

അതിക്രമത്തിന്‌ കാരണമെന്തെന്ന്‌ അറിയില്ലെന്ന്‌ കൃഷ്‌ണകുമാര്‍ പറഞ്ഞു. ഇയാള്‍ മാനസീക പ്രശ്നങ്ങള്‍ ഉളള ആളാണെന്ന്‌ പോലീസ്‌ പറഞ്ഞു. വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ വന്ന്‌ കയ്യേല്‍ക്കാന്‍ തയ്യാറായില്ല. ഇയാള്‍ ബിടെക്‌ പഠനം പൂര്‍ത്തിയാക്കിയ ആളാണെന്നും സ്ഥിരം പ്രശ്‌നക്കാരനാണെന്നുമാണ്‌ വീട്ടുകാരുടെ പ്രതികരണം.

കെ.എസ്‌ ആര്‍ടിസി ബസില്‍ തലസ്ഥാനത്തിറങ്ങിയ ഫസില്‍ ഓട്ടോറിക്ഷയിലാണ്‌ കൃഷ്‌ണകുമാറിന്‍റെ വീട്ടിലെത്തിയത്‌. പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ ‌ സംസാരിക്കുന്നതെന്നും പോലീസ്‌ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി രംഗത്തിറങ്ങിയ കൃഷ്‌ണകുമാറിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ വന്നിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു. കൃഷ്‌ണകുമാറിന്‍റെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ചുകയറിയതില്‍ തീവ്രവാദ ശക്തികള്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *