റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:കേരളത്തില്‍ നാല്‌ ജില്ലകളില്‍ ഡ്രൈറണ്‍ നാളെ(02.022021). തിരുവനന്തപുരം, വയനാട്‌, ഇടുക്കി പാലക്കാട്‌ ജില്ലകളിലാണ്‌ നാളെ ഡ്രൈറണ്‍ നടത്തുക. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറണ്‍ നടത്തണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധനയാണ്‌ ഡ്രൈറണ്ണിന്‍റെ ലക്ഷ്യം.

തിരുവനന്തപുരത്ത്‌ മൂന്ന്‌ സൈറ്റുകളിലും മറ്റ്‌ ജില്ലകളില്‍ ഒരു സൈറ്റിലുമാണ്‌ വാക്‌സിന്‍ അഡിമിനിസ്‌ട്രേഷനായി ഡ്രൈ റണ്‍ നടത്താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. രാജ്യത്തെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ആണ്‌ നടത്താനൊരുങ്ങുന്നത്‌. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. പഞ്ചാബ്‌ ,ആസ്സാം,ആന്ധ്രപ്രദേശ്‌,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ്‌ ‌ നേരത്തേ ഡ്രൈ റണ്‍ നടത്തിയത്‌.

ലോകാരോഗ്യ സംഘടനയുടെയും, യുഎന്‍ഡിപിയുടേയും സഹകരണത്തോടെയാണ്‌ ഡ്രൈറണ്‍ നടത്തുന്നത്‌. വാക്‌സിന്‍ കുത്തിവയ്‌പ്പിനായി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്‌മകളുണ്ടോയെന്ന്‌ പരിശോധിക്കുന്നതിനാണ്‌ സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ നടത്തുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *