റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോ​ട്ട​യം: പാ​ച​ക​വാ​ത​ക​ത്തി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പൽ പൊള്ളലേറ്റ് മ​രി​ച്ചു. കു​ട​മാ​ളൂ​ർ അ​മ്പാടി ഷെ​യ​ർ വി​ല്ല​യി​ൽ വി​ള​ക്കു​മാ​ട​ത്ത് ഭാ​ര്യ ടി.​ജി. ജെ​സി (60) ആ​ണ് മ​രി​ച്ച​ത്. കോ​ഴ​ഞ്ചേ​രി കു​ഴി​ക്കാ​ല സി​എം​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പലായിരുന്നു. സി​എം​എ​സ് കോ​ള​ജ് റി​ട്ട. വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ. ​വൈ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ജെസി.

6-12-2020 രാത്രി 11 നായിരുന്നു അപകടം. രാ​ത്രി​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​തി​ന്‍റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട് ജെ​സി അ​ടു​ക്ക​ള​യി​ൽ എ​ത്തി ലൈ​റ്റി​ട്ട​പ്പോ​ൾ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. ശരീരമാസകലം പൊള്ളലേറ്റു. അ​പ​ക​ട​ത്തി​ൽ ഗ്യാ​സ് സ്റ്റൗ ​ കത്തി നശിച്ചു. ഈ സമയം ജെ​സി​യും ഭർത്താവ് മാ​ത്യു​വും മാ​ത്ര​മാണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മാ​ത്യു​വി​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ജെ​സി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ചികിത്സയിലിരിക്കേ മരണപ്പെട്ടു. ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്നാ​ണു വാ​ത​കം ചോ​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഫോ​റ​ൻ​സി​ക്, പെ​ട്രോ​ളി​യം കമ്പനി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *