കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തനിച്ച് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ജയിലിൽ തന്നെചോദ്യം ചെയ്യാന്‍ ഇഡി കോടതിയുടെ അനുവാദം തേടി.
ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം അനുവദിക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ഇഡി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് ചോദ്യം ചെയ്യലിൽ കേസിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച്
പ്രതികളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്.
സ്വപ്നയും സരിത്തും നേരത്തെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. കോടതിഹര്‍ജി പരിഗണിക്കുന്നതു 14-ലേക്കു മാറ്റി.

