വാഷിംങ്ടൺ: ഫൈസർ വാക്സിന് യുഎസിലും അനുമതി ലഭിച്ചു. അടുത്ത 24 മണിക്കൂറിനകം ആദ്യ ഡോസ് നൽകുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ) ആണ് ഫൈസര്‍ വാക്സിന് അനുമതി നല്‍കിയത്.
വാക്സിന്റെ അംഗീകരിക്കുകയോ അല്ലെങ്കിൽ ജോലിയിൽ നിന്ന് രാജിവെക്കുകയോ ചെയ്യണമെന്ന് എഫ്ഡിഎ മേധാവി സ്റ്റീഫൻ ഹാനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ കോവിഡ് വ്യാപനം ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്സിൻ ഉപയോഗം അംഗീകരിക്കാൻ ട്രംപ് എഫ്ഡിഎയോട് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് അനുമതി .
വാക്സിൻ സ്വീകരിക്കുന്നവർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് എഫ്ഡിഎ യുടെ വിലയിരുത്തൽ.
രോഗം ചെറുക്കുന്നതിൽ വാക്സിൻ 95 ശതമാനം ഫലപ്രദമെന്നാണ് നിർമാതാക്കളുടെ അവകാശവാദം . ഇത് എഫ്ഡിഎ അംഗീകരിച്ചിരുന്നു. കുത്തിവയ്പ്പെടുത്ത സ്ഥലത്ത് ചുവന്നുതടിക്കൽ, കുറച്ചുനേരത്തേക്കു തളർച്ച, തലവേദന, പേശിവേദന തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണു കണ്ടെത്തൽ.
ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവര്‍ ഫൈസറിന്റെ വാക്സീന്
ഉപയോഗിക്കരുതെന്ന് ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുത്തിവയ്പെടുത്തശേഷം രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാര്ശ്വഫലമുണ്ടായിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പ് .
ഫൈസർ വാക്സിൻ ബ്രിട്ടനിൽ 8-12-2020 ചൊവ്വാഴ്ച മുതൽ ജനങ്ങൾക്കു നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബഹ്റിനിൽ കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകാനുള്ള നീക്കത്തിലാണ് സർക്കാർ. യുകെ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നേരത്തെ അനുമതി നൽകിയിരുന്നു. ഫൈസർ വാക്സിൻ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎസ്.

