അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പ്രൊബേഷന്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

December 11, 2020 - 1:44 pm

കാസർഗോഡ്: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി  ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ നേര്‍വഴി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍.എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള, ഡിസിപിയു ചൈല്‍ഡ് റസ്‌ക്ക്യൂ ഓഫീസര്‍ ബി.അശ്വിന്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സലാവുദ്ദീന്‍  എന്നിവര്‍ സംസാരിച്ചു. പോസ്റ്റര്‍ പ്രദര്‍ശനത്തിന് ശേഷം ‘കുറ്റകൃത്യങ്ങളും ആധുനിക ശിക്ഷ സമ്പ്രദായവും’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു സാമൂഹ്യനീതി ഓഫീസിലെ എം.അബ്ദുള്ള,നിഷാന്ത് കുമാര്‍, മുഹമ്മദ് നൗഫല്‍,ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105246

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *