റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ലൈഫ് മിഷൻ കേസിൽ നിർണായക നീക്കവുമായി സി ബി ഐ . കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 13ന് ലൈഫ് മിഷൻ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐ നീക്കം. യുഎഇ കോൺസുലേറ്റിൽ നിന്നും സർക്കാർ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇതിനുണ്ടായിരുന്നില്ലെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സി ബി ഐ പറയുന്നു.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷന്റെ കമ്മീഷനാണെന്ന് സംശയിക്കുന്നതായും സിബിഐ ക്ക് സംശയമുണ്ട്. ശിവശങ്കർ ഉൾപ്പെടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *