കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളില്‍ തിരികെ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭാ നേതൃത്വം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ ഈ മാസം 13ന് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി കയറുമെന്നും സെമിത്തേരികളില്‍ പ്രവേശിച്ച് പൂര്‍വ്വീകര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.
കോടതി വിധിയുടെ മറവില്‍ 52 ദേവാലയങ്ങളാണ് ഇതിനോടകം യാക്കോബായ സഭയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ പള്ളികള്‍ തിരികെ ലഭിക്കുന്നതിന് പള്ളികള്‍ക്കുമുമ്പില്‍ സമര പരിപാടികള്‍ക്ക് ഞായറാഴ്ച(6/12/2020) തുടക്കം കുറിക്കും. വൈദീകരും വിശ്വാസികളും റിലേ സത്യാഗ്രഹം അനുഷ്ടിക്കും. മീനങ്ങാടിമുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് 15ന് തുടക്കമാവും . വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കും സമര്‍പ്പിക്കും .
അനുകൂലമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സഭാ വിശ്വാസികളും വൈദീകരും നിരാഹാര സമരം ആരംഭിക്കുമെന്നും സമര സമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് പറഞ്ഞു. സഭക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ് സര്‍ക്കാനിതിരെയല്ല നീതിലഭിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് സഭാസക്രട്ടറി പീറ്റര്‍ കെ ഏലിയാസ് പറഞ്ഞു. പോള്‍ വട്ടവേലില്‍,സികെ ഷാജി ചൂണ്ടയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

