ബാംബോലിന്: ഐഎസ്എല്ലില്‍ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്കു വിജയം. ഒഡീഷ എഫ്സിയെ ഹൈദരാബാദ് ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അരിടാനെ സന്റാനയാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത്.
തുടക്കം മുതൽ ഒടുക്കം വരെ കളിയുടെ എല്ലാ ഘട്ടത്തിലും ഹൈദരാബാദിനായിരുന്നു മേല്‍ക്കൈ. ചൊവ്വാഴ്ച (24/11/2020) ചെന്നൈ എഫ്സി-ജംഷെഡ്പുര്‍ മത്സരം നടക്കും.

