റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനാജി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണ്ണറും എഴുത്തുകാരിയുമായ മൃദുല സിന്‍ഹ അന്തരിച്ചു. 77 വയസായിരുന്നു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ അദ്ധ്യക്ഷയായിരുന്നു. ഗോവയുടെ ആദ്യ വനിതാ ഗവര്‍ണ്ണായി 2014 ല്‍ അവര്‍ ചുമതലയേറ്റു .കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ്‌ ചെയര്‍പേഴ്‌സനായും സേവനമനുഷ്ടിച്ചിരുന്നു.

1942 നവംബര്‍ 27ന്‌ ബീഹാറിലെ ഛപ്രയിലാണ് ‌ ജനനം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കോളേജദ്ധ്യാപികയായി പൊതുരംഗത്തേക്ക്‌ കടന്നുവന്നു. വിവിധ പത്രങ്ങളില്‍ ലേഖനങ്ങളും മറ്റും എഴുതിയിരുന്നു. . ദാമ്പത്യ കി ധൂപ്‌, സീതാപൂനിബോലി, അഹല്ല്യഉവച്‌ ജ്യോന്‍ മെഹന്തി കീരംഗ്‌,അതിശയ എന്നിവയടക്കം 46ല്‍പരം പുസ്‌തകങ്ങള്‍ പ്രസിദ്ധീരിച്ചിട്ടുണ്ട്‌. ബീഹാര്‍ മുന്‍ ക്യാബിനറ്റ്‌ മന്ത്രി രാംകൃപാല്‍ സിംഗാണ് ‌ ഭര്‍ത്താവ്‌.

പൊതുസേവന രംഗത്തിന്‌ നല്‍കിയ സംഭാവനകളിലൂടെ മൃദലാ സിന്‍ഹാജി എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന്‌ പ്രധാന മന്ത്രി നരേന്ദ്രമോദി അറിയിച്ചു. സാഹിത്യ സാംസ്‌കാരിക രംഗത്തും മൃദലാജി കഴിവ്‌ തെളിയിച്ചു വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കു ചേരുന്നു. ഓംശാന്തി പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *