പട്ന: ബീഹാറിലെ എം.എല്‍.സി തെരഞ്ഞെടുപ്പിലും എൻ ഡി എ യുടെ തേരോട്ടം.ബീഹാര്‍ ഗ്രാജുവേറ്റ്സ് ആന്‍ഡ് ടീച്ചേഴ്സ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് എട്ട് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറെണ്ണത്തിലും എന്‍ഡിഎ വിജയിച്ചു.മൂന്ന് സീറ്റുകള്‍ ജെഡിയുവും മൂന്ന് സീറ്റുകള്‍ ബിജെപിയുമാണ് നേടിയത്.
കോണ്‍ഗ്രസിന് വലിയ തിരിച്ചടി നൽകി. പട്ന ടീച്ചേഴ്സ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ നവല്‍ കിഷോര്‍ യാദവ് വിജയിച്ചു. അഞ്ചാം തവണയാണ് നവല്‍ കിഷോറിന്റെ ജയം. കോണ്‍ഗ്രസിന്റെ നയാബ് അലിയെയാണ് നവല്‍ പരാജയപ്പെടുത്തിയത്.
എണ്ണായിരം വോട്ടിനാണ് പട്ന ഗ്രാജുവേറ്റ്സ് സീറ്റില്‍ ജെഡിയുവിന്റെ നീരജ് കുമാര്‍ വിജയിച്ചത്. ആര്‍ജെഡിയുടെ ആസാദ് ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്.
എന്നാൽ ബിജെപിയുടെ സുരേഷ് പ്രസാദ് റോയിയെ പരജയപ്പടുത്തി ദര്‍ബംഗ ടീച്ചേഴ്സ് സീറ്റില്‍ കോണ്‍ഗ്രസ് വിജയം തിരിച്ചുപിടിച്ചു.മദന്‍ മോഹന്‍ ജാ 689 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ മദന്‍ മോഹന്‍ ജാ ഗംഭീരവിജയം നേടുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ പാഴായി..
തിര്ഹട്ട് ടീച്ചേഴ്സ് മണ്ഡലത്തില്‍ സിപിഐ വിജയിച്ചു. സഞ്ജയ് സിംഗാണ് വിജയിച്ചത്. ബിജെപിയുടെ നരേന്ദ്ര പ്രസാദ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്.
രണ്ട് വര്‍ഷം കൂടുമ്പോഴാണ് എംഎല്‍സി തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഗ്രാജുറ്റവേറ്റ്സ് ആന്‍ഡ് ടീച്ചേഴ്സ് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇത് അധ്യാപകര്‍ക്കും ബിരുദധാരികള്ക്കുമായുള്ള മണ്ഡലങ്ങളാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം ഇല്ലാതാക്കും, വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് എത്തണമെന്നുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജെഡിയുവിന്റെ ദേവേഷ് ചന്ദ്ര താക്കൂറും വിജയം നേടിയിട്ടുണ്ട്.

