തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 13.11.2020 വെള്ളിയാഴ്ച രാത്രി 8 മുതല്‍ 10 വരെ മാത്രമേ പടക്കം പൊട്ടക്കാവൂ എന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ക്രിസ്തുമസ് ,പുതുവല്‍സര ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ 12 30 വരെ പടക്കം പൊട്ടിക്കാം. വായു മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും പൊട്ടിക്കാനും പാടുളളു. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍ ഇവയ്ക്ക് വായു മലിനീകരണ തോത് 30ശതമാനം കുറവാണ്.
കോവിഡിന്റെയും വായുമലിനീകരണത്തിന്‍റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, ഒഡീഷ.രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയെങ്കിലും കര്‍ണ്ണാടകം ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

