ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ

ന്യൂഡല്‍ഹി ജനുവരി 9: രാജ്യം ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയെന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ദേശീയ പൗരത്വനിയമ ഭേദഗതി ‘ഭരണഘടനാപര’മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സമാധാനം കൊണ്ടുവരികയാണ് വേണ്ടതെന്നും സംഘര്‍ഷങ്ങള്‍ അവസാനിച്ചിട്ട് ഈ ഹര്‍ജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →