റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടണില്‍ ഒരുമലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു

November 2, 2020 - 7:51 am

ലണ്ടണ്‍: കോവിഡിന്റെ തിരിച്ചുവരവില്‍ ഒരുമലയാളികൂടി മരിച്ചു. ലിവര്‍പൂളിലെ ഫാസക്കാലയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി എബ്രഹാം സ്‌കറിയ (64) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ലണ്ടനില്‍ നടത്തും.

കോവിഡിന്റെ രണ്ടാംവരവില്‍ ബ്രിട്ടണില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് എബ്രാഹം. കഴിഞ്ഞ ദിവസം ബര്‍മിങ്ങാമിലെഎര്‍ഡിംഗ്ഡണില്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശി നഴ്‌സ് ജെയ്‌സമ്മ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ മെയ് മാസത്തിലെ കോവിഡ് വ്യാപനത്തില്‍ 17 മലയാളികള്‍ക്ക് ബ്രിട്ടണിന്‍ ജീവന്‍ നഷ്ടമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *