കോഴിക്കോട് ഡിസംബര്‍ 31: ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ വിജ്ഞാപനം പുറത്തിറക്കി. നിലവാരമില്ലാത്തതോ ഗുണമേന്മ കുറഞ്ഞതോ ആയ ഭക്ഷണം വില്‍കുന്ന ഹോട്ടലുകളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തും. 19 ഇരിപ്പിടങ്ങളില്‍ കൂടുതലുള്ള ഹോട്ടലുകളില്‍ ശൗചാലയം ഉറപ്പാക്കണം. തദ്ദേശീയ സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് നഗരപരിധിയിലെ ഹോട്ടലുകളെ കര്‍ശനമായ പെരുമാറ്റച്ചട്ടത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട് 334 എ, 447, 567 എന്നീ വകുപ്പുകള്‍ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനം.

