ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്, മെഹ്രാജ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഐ.ജി.പി കശ്മീര്‍ വിജയ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായി. ഈ സമയത്താണ് സേന, തീവ്രവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി കുടുംബത്തെ ഇവിടേക്ക് എത്തിച്ചത്.
ഏറ്റുമുട്ടലിനിടെ കുടുംബത്തെ എത്തിച്ച് സേന: കീഴടങ്ങി കശ്മീരിലെ തീവ്രവാദികള്‍
