റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ ആഗോള പുസ്‌ക്കാരം

October 23, 2020 - 10:49 am

കൊല്ലം: അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ ആഗോള പുസ്‌ക്കാരത്തിന് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ദേവിപ്രിയ മുടിക്കല്‍ അര്‍ഹയായി. കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദേവിപ്രിയ

അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ 2020ലെ സ്‌കെയില്‍ അപ്പ് സ്‌പോണ്‍സര്‍ ലേഖന മത്സരത്തിലാണ് 500 അമേരിക്കന്‍ ഡോളറിന്‍റെ സ്‌ക്കോളര്‍ഷിപ്പ് ദേവി പ്രിയക്ക് ലഭിക്കുന്നത്. 2020ലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സിന്‍റെ വെര്‍ച്ച്വെല്‍ വാര്‍ഷിക യോഗത്തില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

ലോകത്തിലെ പ്രശസ്തമായ സര്‍വ്വലാശാലകളിലെ വിദ്യാര്‍ത്ഥികളോട് മത്സരിച്ചാണ് ദേവി പ്രിയ ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്‍റ്സ് ചാപ്റ്ററാണ് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ വിഭാഗത്തിന്‍റേത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *