വാഷിംഗ്ടൺ: അമേരിക്കൻ ഭരണഘടന രാജ്യത്തെ പൗരൻമാർക്ക് ഉറപ്പു നൽകുന്ന 5 സ്വാതന്ത്ര്യങ്ങൾ പറയാൻ പറ്റാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുപ്രീം കോടതി നോമിനി ആമി കോണൈ ബാരറ്റ്.
സെനറ്റ് മുൻപാകെ നടന്ന ഹിയറിംഗിൽ ഭരണഘടനയുടെ ആദ്യ ഭേദഗതി രാജ്യത്തെ പൗരൻമാർക്ക് ഉറപ്പുനൽകിയ അഞ്ച് സ്വാതന്ത്ര്യങ്ങൾ ഏതൊക്കെയാണെന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോഴാണ് ആമി ബാരറ്റ് കുഴങ്ങിയത്.
സംസാരിക്കാനുള്ള സ്വാതന്ത്ര്യം, മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം, മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുളള സ്വാതന്ത്ര്യം എന്നിവ വിരലുകളെണ്ണി പറഞ്ഞ അവർ ഞാനേതാണ് വിട്ടു പോയത് എന്ന് സെനറ്ററോട് തിരിച്ചു ചോദിക്കുകയായിരുന്നു.
സെനറ്റർ ബെൻ സാസ്സെ ‘ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള സ്വാതന്ത്ര്യം’ എന്ന് മറുപടി പറയുകയും ചെയ്തു. ട്രംപിന്റെ നോമിനിക്കു പറ്റിയ അമളി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.



