റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രസിഡന്റായാല്‍ 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വമെന്ന് ജോ ബിഡന്‍

October 16, 2020 - 12:23 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. കൊവിഡ് വൈറസിനെ തോല്‍പ്പിക്കുക, സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുക, ലോകെത്തെ അമേരിക്കന്‍ നേതൃത്വം എങ്ങനെ പുന സ്ഥാപിക്കാമെന്ന് കണ്ടെത്തുക എന്നിവയാണ് അധികാരത്തിലെത്തിയാല്‍ തന്റെ മുന്‍ഗണനകളെന്നാണ് ബിഡന്‍ പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും.കുടിയേറ്റ വിഷയങ്ങളില്‍ ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ബൈഡന്റെ പ്രഖ്യാപനങ്ങള്‍.കാര്‍നെഗീ എന്‍ഡോവ്മെന്റ്, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ 72 ശതമാനം ഇന്ത്യന്‍ വംശജരും ബിഡനെയാണ് പിന്തുണയ്ക്കുന്നത്. വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.

കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒരു ഇമിഗ്രേഷന്‍ ബില്‍ സഭയ്ക്കും സെനറ്റിനും അയക്കുമെന്നും ബൈഡന്‍ പറഞ്ഞു.ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കൊവിഡ് പ്രതിസന്ധിയില്‍ ട്രംപ് ഭരണകുടത്തിന്റെ നടപടിയെ ബിഡന്‍ വിമര്‍ശിച്ചു. കൊവിഡ് ബാധിച്ച് 215,000 അമേരിക്കക്കാര്‍ മരിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്നു കുറ്റപ്പെടുത്തി. അതേസമയം, പ്രസിഡന്റ്‌ െതരഞ്ഞെടുപ്പിനു മുന്നോടിയായ സര്‍വ്വേകളില്‍ ബിഡന്‍ ഏറെ മുന്നിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *