റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ബിപ്ലവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നുമാണ് എം.എല്‍.എമാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഏഴ് എം.എല്‍.എമാര്‍ ദല്‍ഹിയിലെത്തിയിട്ടുണ്ട്.
ഭരണത്തില്‍ തീരെ അനുഭവപരിചയമില്ലാത്തയാളാണ് ബിപ്ലബ് എന്നും എം.എല്‍.എമാര്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി എം.എല്‍.എമാരെ വിശ്വാസത്തിലെടുക്കുന്നില്ല,ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കാൻ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിമത എം.എല്‍.എ മാർ പറയുന്നു.

സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള 7 എം.എല്‍.എമാരാണ് പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *