ദില്ലി: കോവിഡ് വാക്സിന്റെ മൂന്നാഘട്ട പരീക്ഷണം ആരംഭിക്കുന്നു. . പരീക്ഷണത്തിന് മുന്നോടിയായി രണ്ടാംഘട്ട പരീക്ഷണത്തിന്റെ ഇമ്യൂണോ ജെനിസിറ്റി വിവരങ്ങളും സുരക്ഷാ വവിരങ്ങളും നല്കാന് വിദഗ്ധസമിതി നിര്‍ദ്ദേശം നല്കി. 2020 ഒക്ടോബര്‍ 5 ന് ഭാരത് ബയോടെക്ക് മൂന്നാംഘട്ട പരീക്ഷണത്തിനുളള അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്ഗസ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി അവലോഹനം ചെയ്തിരുന്നു.
മൂന്നാംഘട്ടതിതനുളള പഠനമാതൃക തൃപ്തികരമെന്ന് സമിതി വിരയിരുത്തി. എന്നാല്‍ അന്തിമ അനുമതിക്ക് മുന്നോടിയായിട്ടുളള വ്യക്തതയ്ക്കുവേണ്ടിയാണ് സുരക്ഷാ വിവരങ്ങള്‍ ഉള്‍പ്പടെയുളള സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തേടിയത്.

