റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അശ്ശീല യൂട്യൂബര്‍ വിജയ് .പി .നായരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റുകളായ ദിയ സനയും, ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. കോടതി അന്വേഷണ പുരോഗതിയെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു പ്രോസിക്യൂഷൻ്റെ മറുപടി. കേസില്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

യുട്യൂബ് ചാനലിലൂടെ സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളെ അശ്ളീല കഥകളിൽ പരാമർശിക്കുക, സ്ത്രീവിരുദ്ധതയും അശ്ലീലവും പ്രചരിപ്പിക്കുക എന്നിവയായിരുന്നു വിജയ് പി നായർ ചെയ്തിരുന്നത്. ഇതു ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയും കൂട്ടരും താമസ സ്ഥലത്തെത്തി മര്‍ദിച്ചത്. ഒളിവിലായ മൂന്നു പേരെയും അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *