റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് ( 20 ) ആണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോൾ സമദ് ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി പ്രസവത്തെ തുടർന്ന് ചികിത്സയിലാണ്.

9-10-2020 വെള്ളിയാഴ്ച വയറു വേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെൺകുട്ടിയെ പ്രവേശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ പോലും അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ ഇടുക്കി എസ്‌എച്ച്‌ഒ ബി. ജയന്റെ നേതൃത്വത്തില്‍ സമദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *