ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങിയ പെ​ണ്‍​കു​ട്ടി​ ദാരുണമായി മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ ദാരുണമായി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​ ശി​വ​ വ​ര്‍​ഷി​ണി​ (20) യാ​ണ് മരിച്ചത്. 8-10 -2020 വ്യാ​ഴാ​ഴ്ച ഗു​റാം ഗു​ഡ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ലാണ് അപകടം.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ​ എത്തി​യ​താ​യി​രു​ന്നു ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​യ ശിവ വർഷിണി. ഇ​വി​ടെ ഗോകാ​ര്‍​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ച​ക്ര​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല.ഗോ​കാ​ര്‍​ട്ടി​ന്‍റെ ച​ക്ര​ത്തി​ല്‍ ശി​വ​വ​ര്‍​ഷി​ണി​യു​ടെ മു​ടി കു​ടു​ങ്ങി ശി​രോ​ച​ര്‍​മം പറിഞ്ഞു വേർപെട്ടു. ശി​വ​വ​ര്‍​ഷി​ണി ധ​രി​ച്ചി​രു​ന്ന ഹെ​ല്‍​മ​റ്റും ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു.ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയും ചെയ്തു.

ശി​വ​വ​ര്‍​ഷി​ണി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ൾ പകർത്തിയിരുന്നു. ശി​വ​വ​ര്‍​ഷി​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ എ​ത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല.ഗോ​കാ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രെ കുടുംബം മീ​ര്‍​പേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​.

ഗോ​കാ​ര്‍​ട്ട് സോ​ണ്‍ ന​ട​ത്തി​പ്പു​കാ​രു​ടെ അ​ശ്ര​ദ്ധ മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാണ് ശിവ വർഷിണിയുടെ ബന്ധുക്കളുടെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →