മുംബൈ: ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ വാക് പോര് തുടരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബോളിവുഡിലെ മയക്ക് മരുന്ന് വശത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നാണ് ബിജെപി ആരോപിച്ചത്. സുശാന്തിന്റെ മരണത്തിന് ബോളിവുഡിലെ മയക്കുമരുന്ന് വ്യവസായവുമായി ബന്ധമുണ്ടെന്നാണ് ബിജെപി വക്താവ് രാം കാദം പറഞ്ഞത്.
താഴെ വീണിട്ടും കാലുകള്‍ നേരെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവരുടെ മുഖം കറുത്തിരിക്കുന്നു, പക്ഷേ കൈകള്‍ ശുദ്ധമാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സച്ചിന്‍ സാവന്ത് ഇതിനോട് പ്രതികരിച്ചത്.സംസ്ഥാന ബിജെപിയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍സിബിക്ക് കത്തെഴുതിയിട്ടുണ്ടെന്നും സുശാന്ത് കേസിലെ പ്രതി പട്ടികയില്‍ പേരുള്ള സാന്ദിപ് സിംഗിനെ 52 തവണ ആരാണ് ബിജെപി ഓഫിസിലേക്ക് വിളിച്ചതെന്നും അദ്ദേഹം ചോദിച്ചു.

