റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങള്‍ക്ക് കൊവിഡ് 19 മരുന്നുകള്‍ ഉല്‍പാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലെ ചില നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ പേറ്റന്റുകള്‍, വ്യാപാരമുദ്രകള്‍, പകര്‍പ്പവകാശം തുടങ്ങിയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലെ നിബന്ധനങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ഒക്ടോബര്‍ 2 ന് എഴുതിയ കത്തില്‍ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ചികിത്സകള്‍, വാക്‌സിനുകള്‍ എന്നിവ വികസിപ്പിച്ചെടുക്കുമ്പോള്‍, അവ എങ്ങനെ ഉടനടി ലഭ്യമാകുമെന്നതില്‍ ആശങ്കകളുണ്ട്. മതിയായ അളവിലും ആഗോള ആവശ്യത്തിന് താങ്ങാവുന്ന വിലയിലും അവ ലഭിക്കേണ്ടതുണ്ട്. വികസ്വര രാജ്യങ്ങളില്‍ കൊവിഡ് കൂടുതലായി ബാധിക്കുന്നുണ്ടെന്നും ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഈ രാജ്യങ്ങളില്‍ മരുന്ന് ലഭ്യമാക്കുന്നതിന് തടസ്സമാകുമെന്നും ഇരു രാജ്യങ്ങളും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *