റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പരിശോധനാ ഫലം രണ്ടുമണിക്കൂറിനുളളില്‍ ലഭിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചു

October 3, 2020 - 3:30 pm

ന്യൂ ഡല്‍ഹി:  രണ്ടുമണിക്കൂറിനുളളില്‍ പരിശോധനാ ഫലം കൃത്യമായി ഉറപ്പാക്കുന്ന ആര്‍പിസിആര്‍ കിറ്റ്‌  റിലയന്‍സ് ലൈഫ്‌  സയന്‍സാണ് കുറഞ്ഞ സമയത്തിനുളളില്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന കിറ്റ് വികസിപ്പിച്ചത്. നിലവില്‍ 24 മണിക്കൂര്‍ വേണ്ടി വരുന്ന സ്ഥാനത്താണിത്. 

റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ -പോളിറേസ്  ചെയ്ന്‍ റീയാക്ഷന്‍ എന്നതാണ്  ആര്‍ടിപിസിആര്‍ എന്ന ടെസ്റ്റിന്‍റെ  പൂര്‍ണ്ണരൂപം. കോവിഡിന് കാരണമാകുന്ന കൊറോണാ വൈറസിന്‍റെ ന്യൂക്ലിക്ക് ആസിഡ് തിരിച്ചറിയുന്നതിനുളള പരിശോധനയാണ്  ഇതിലൂടെ നടത്തുന്നത്. ആര്‍-ഗ്രീന്‍ കിറ്റ് എന്നാണ് റിലയന്‍സ് കിറ്റിന്‍റെ പേര്. ഐസിഎം.ആര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഐസിഎംആറിന്‍റെ പരിശോധനയില്‍ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചുവെന്നാണ് വിവരം.

കൊറോണാ വൈറസിന്‍റെ ഇ.ആര്‍. ആര്‍ഡിആര്‍പി എന്നീ ജീനുകളെ തിരിച്ചറിയുന്ന കിറ്റാണിത്. പൂര്‍ണ്ണമായും  ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചതാണ് ഇതിലെ ഭാഗങ്ങള്‍. ഐസിഎംആര്‍ പരിശോധനയില്‍ 98.7ശതമാനം സംവേദന ക്ഷമതയും , 98.8 ശതമാനം കൃത്യതയും പ്രകടിപ്പിച്ചുവെന്നാണ്  വിവരങ്ങള്‍. പരിശോധനാ ഫലങ്ങള്‍ രണ്ടുമണിക്കൂറിനുളളില്‍ അറിയാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *