കോവിഡ് – 19: സംസ്ഥാനത്ത് കർശനനിയന്ത്രണം

തിരുവനന്തപുരം : അതിതീവ്രമായി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്നതിന് സംസ്ഥാനസർക്കാർ വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായുള്ള സിആർപിസി 144 അനുസരിച്ചാണ് ഉത്തരവിറക്കിയത്. 01-10-2020 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കു നടന്ന മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 3 രാവിലെ 9 മണി മുതൽ മുപ്പതാം തീയതി വരെയാണ് വിലക്ക്. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാൻ നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തരാവശ്യങ്ങൾ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിവാഹത്തിന് 50 പേരിലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിലും കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. കൂട്ടം കൂടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. അതത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് ഇളവ് തീരുമാനിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →