റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായംകുളം: ആലപ്പുഴ പോലീസ് കണ്‍ട്രോള്‍ റൂമിലെ നമ്പരില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിമുഴക്കിയ സംഭവത്തില്‍ കായംകുളം പോലീസ് അന്വെഷണം ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം . വിളിച്ച മൊബൈല്‍ഫോണിന്‍റെ ഉടമ കായംകുളം ചേരാവളളി കോലടത്ത് ജംങ്ഷനില്‍ പലചരക്ക് കച്ചവടം നടത്തുന്ന തോട്ടപ്പുറത്ത് വടക്കതില്‍ താഹകുട്ടി (60) യെ പോലീസ് കസറ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.

തന്‍റെ മൊബൈല്‍ഫോണ്‍ മൂന്നുദിവസം മുമ്പ് കടയില്‍ നിന്നും മോഷണം പോയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഫോണ്‍ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *