റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചർ. പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ആരോഗ്യ മന്ത്രി

September 27, 2020 - 9:46 pm

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അധിക്ഷേപിച്ച ഡോ.വിജയ് പി.നായര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി.നായര്‍ക്കെതിരെ പ്രതിഷേധിച്ച ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.യൂട്യൂബ് ചാനലിലൂടെ സ്‌ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശം നടത്തിയ വിജയ് .പി.നായർക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നത് തെറ്റല്ല. ഭാഗ്യലക്ഷ്‌മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. പ്രതികരണം ഏത് അറ്റംവരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *