റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

58 വർഷത്തെ കപ്പിൾ ചലഞ്ച്; സൂപ്പർ ഹിറ്റായി 85കാരന്‍ കുഞ്ഞുകുട്ടിയും 80കാരി ചിന്നമ്മയും

September 27, 2020 - 11:53 pm

മുണ്ടക്കയം: ഫേസ് ബുക്കിലെ കപ്പിൾ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മരുതുമൂട് സ്വദേശികളായ കുഞ്ഞുകുട്ടിയും ഭാര്യ ചിന്നമ്മയും. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങൾക്ക് ശേഷമാണ് ചെറുപ്പക്കാരുടെ ചലഞ്ചുകൾ നിഷ്പ്രഭമാക്കി കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികൾ ലൈക്കും കമൻ്റും വാരിക്കൂട്ടുന്നത്. മുണ്ടക്കയം കപ്പിള്‍സ് ഫേസ് ബുക്കിൽ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. 85കാരന്‍ കുഞ്ഞുകുട്ടിയ്ക്കും 80കാരി ചിന്നമ്മയ്ക്കും ആരാധകർ ഏറെ .

ലൈക്കിൽ ഒന്നാമതാണ് ഈ മുണ്ടക്കയം ദമ്പതികൾ. ഒരു ലക്ഷത്തിന് മേൽ ലൈക്ക്. ഫോട്ടോഗ്രാഫറായ കൊച്ചുമകന്‍ ജിബിന്‍ പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടിയത്. മുണ്ടക്കയം മുപ്പത്തിയാറിലെ വ്യാകുലമാതാ ഫെറോന പള്ളിയിലെ കപ്യാര്‍ ആയിരുന്നു കുഞ്ഞുകുട്ടി. കപ്യാരും ഭാര്യയും കൂടി കപ്പിള്‍ ചലഞ്ച് ഫോട്ടോയുമായി സോഷ്യല്‍ മീഡിയയില്‍ എത്താനുള്ള കാരണമിതാണ്.

1962ല്‍ വിവാഹം നടന്നപ്പോള്‍ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. ആ വിഷമം ജിബിനോട് പറഞ്ഞപ്പോഴാണ് കപ്പിൾ ഫോട്ടോ എന്ന ഐഡിയ ജിബിന് തോന്നിയത്. ഫോട്ടോ ഷൂട്ടിന് ആശയം പറഞ്ഞപ്പോള്‍ അവർക്ക് നൂറ് സമ്മതം. രണ്ട് വര്‍ഷമായി ഫോട്ടോ ഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ജിബിൻ .

വൃദ്ധ ദമ്പതിമാരുടെ കപ്പിള്‍ ചലഞ്ച് ഹിറ്റായതോടെ കൊച്ചുമകനും അഭിനന്ദന പ്രവാഹങ്ങൾ ആണ്. ജിബിന്റെ കൊവിഡ് കാലത്തെ കല്യാണ ചിത്രവും വൈറല്‍ ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *